05 January, 2026 06:30:17 PM
സൗജന്യ പി.എസ്.സി. പരിശീലനം; അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സൗജന്യ പരിശീലന ക്ലാസ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് ആരംഭിച്ച ക്ലാസ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിങ്ങനെയാണ് അടിസ്ഥാന യോഗ്യത. ഫോട്ടോ, ജാതി, വരുമാനം, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 20 ന് വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ നൽകണം. അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0484-2623304, 9188581148, 6282858374.




