13 January, 2026 06:41:44 PM


മെഡിക്കല്‍ ഓഫീസര്‍ കരാര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ഹെല്‍ത്ത് സെന്‍ററില്‍ മെഡിക്കല്‍ ഓഫീസറുടെ  തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസും മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരവുമുള്ള ഡോക്ടര്‍മരെയാണ് പരിഗണിക്കുന്നത്. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും soada3@mgu.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. പ്രായപരിധി 2026 ജനുവരി ഒന്നിന് 65 വയസ് കവിയരുത്. പ്രതിമാസ വേതനം 50000 രൂപ. ജനുവരി 20 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.(mgu.ac.in)  ഫോണ്‍-0481-2733240. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307