27 October, 2025 05:37:19 PM


തിരഞ്ഞെടുപ്പിൽ വിജയിക്കാൻ നേർന്നു; വി.ഡി.സതീശന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം



കൊല്ലം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പന്മന സുബ്രഹ്ണ്യ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി പന്മനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സതീശന് പന്മന സുബ്രഹ്മണ്യ സന്നിധിയില്‍ തുലാഭാരം നടത്താമെന്ന് നേര്‍ന്നിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ ക്ഷേത്രത്തില്‍ എത്തിയ സതീശന്‍ ദര്‍ശനത്തിനു ശേഷമാണ് തുലാഭാരം നടത്തിയത്. കൊട്ടാരക്കര ക്ഷേത്രത്തില്‍ ഉണ്ണിയപ്പമുണ്ടാക്കുന്ന ജീവനക്കാര്‍ പന്മന ക്ഷേത്രത്തിലെത്തിയാണ് തുലാഭാരത്തിനുവേണ്ട ഉണ്ണിയപ്പം തയ്യാറാക്കിയത്. എണ്ണായിരത്തിലധികം ഉണ്ണിയപ്പം വേണ്ടിവന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങിനു സാക്ഷികളായി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K