11 March, 2026 06:49:41 PM


​ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനം



കോട്ടയം: ഐ.എച്ച്.ആർ.ഡി. പുതുപ്പള്ളി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2026-27 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2026 ജൂൺ ഒന്നിനു 16 വയസ്സ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസ് പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ihrd.kerala.gov.in/ths എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 15 വൈകുന്നേരം നാലു വരെയും സ്‌കൂളിൽ നേരിട്ട് ഏപ്രിൽ 16 വൈകുന്നേരം നാലു വരെയും നൽകാം. ഫോൺ: 0481 2351485,8547005013.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912