02 November, 2025 06:37:23 PM


ചിറ്റൂരിൽ കാണാതായ ഇരട്ട സഹോദരങ്ങൾ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ



പാലക്കാട്: ചിറ്റൂരിൽ കാണാതായ ഇരട്ട സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥിന്റെ മക്കളായ രാമൻ, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ചിറ്റൂർ ലംങ്കേശ്വര ക്ഷേത്രക്കുളത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറ്റൂർ ബോയ്‌സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ഇന്നലെ മുതലാണ് ഇരുവരെയും കാണാതായത്.

ഇരുവരുടെയും വസ്ത്രങ്ങൾ കുളക്കരയിൽന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആദ്യം ലക്ഷ്മണന്റെയും പിന്നീട് രാമന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ക്ഷേത്രത്തിൽ എല്ലാ വൈകുന്നേരങ്ങളിലും ഇരുവരും വിളക്ക് കത്തിക്കാൻ പോകാറുണ്ട്. ഇന്നലെയും ഇതിനായി പോയതായിരുന്നു. കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇരുവർക്കും നീന്താൻ അറിയില്ലായിരുന്നുവെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951