04 November, 2025 07:01:55 PM
ഛത്തീസ്ഗഡിൽ പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനിൽ ഇടിച്ചു; ആറുമരണം

ബിലാസ്പൂർ: ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറുമരണം. ചരക്കുവണ്ടിയും മെമു ട്രെയിനുമാണ് കൂട്ടിയിടിച്ചത്. കോർബ പാസഞ്ചർ ട്രെയിനാണ് ചരക്കു ട്രെയിനിന് മുകളിലേക്ക് ഇടിച്ചു കയറിയത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവമെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായാണ് അധികൃതർ നൽകിയ പ്രാഥമിക വിവരം. സംഭവത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയിൽവെ ജീവനക്കാരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. തകർന്ന കോച്ചുകൾ ട്രാക്കിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്.






