03 January, 2026 10:32:35 AM
കൈ കൊടുക്കാൻ എഴുന്നേറ്റ് രാഹുൽ മാങ്കൂട്ടത്തിൽ; അവഗണിച്ച് രമേശ് ചെന്നിത്തല

കോട്ടയം: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊതു വേദിയില്‍ അവഗണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പെരുന്നയില്‍ എന്‍എസ്എസ് സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷ പരിപാടിക്കിടെയാണ് പാലക്കാട് എംഎല്‍എയെ കണ്ടഭാവം നടിക്കാതെ ചെന്നിത്തല കടന്നുപോയത്. മാധ്യമങ്ങളുടെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചടങ്ങിലേക്ക് കടന്നു വന്ന രമേശ് ചെന്നിത്തലയെ കണ്ട് നേരത്തെ തന്നെ സദസില്‍ ഉണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ രമേശ് ചെന്നിത്തല കണ്ടെങ്കിലും ഗൗനിക്കാതെ നടന്നുനീങ്ങുകയും ചെയ്തു. മന്നം ജയന്തി പരിപാടിയില്‍ പി ജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി സി വിഷ്ണുനാഥ്, എം കെ രാഘവന്‍ തുടങ്ങിയ നേതാക്കള്‍ ഇരുന്ന നിരയില്‍ തന്നെയായിരുന്നു രാഹുലും ഇരുന്നത്.







