24 February, 2026 02:08:18 PM


വൈക്കത്ത് അമ്മയും മകനും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ



വൈക്കം: ഉദയനാപുരത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം പടിഞ്ഞാറെക്കര തേവലക്കാട്ട് വീട്ടിൽ തങ്കമ്മ (70), മകൻ സുനിൽ (46) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസം.

സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. "അമ്മയെ ഒറ്റപ്പെടുത്തുന്നില്ല, കൂടെ കൊണ്ടുപോകുന്നു" എന്നാണ് കുറിപ്പിലുള്ളതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കോട്ടയത്തുനിന്നും സയന്റിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K