04 April, 2026 10:00:02 PM


ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു



പാലാ: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്‌സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കൽ രാജൻ പി.ടി (57) ആണ് മരിച്ചത്. പാലാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന റാലിക്കിടെയായിരുന്നു സംഭവം. കൂരാലി പ്രാവിൻകൂടിന് സമീപത്തുവെച്ച് വാഹനത്തിൽ ഇരിക്കെ രാജൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949