16 May, 2026 05:47:31 PM


അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു



കോട്ടയം: മാടപ്പള്ളി ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള മാടപ്പള്ളി, വാകത്താനം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍  അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും മൂന്നു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ളതുമായ ഒഴിവുകളിലേയ്ക്ക് സ്ഥിര നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു.

ഈ വര്‍ഷം(2026) ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരും 46 വയസ് കവിയാത്തവരുമായ വനിതകളെയാണ് പരിഗണിക്കുന്നത്. പത്താം ക്‌സാസ് യോഗ്യതയുള്ളവര്‍ക്ക് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കാം. എഴുത്തും വായനയും അറിയുന്ന പത്താം ക്ലാസ് വിജയിക്കാത്തവര്‍ക്കാണ് ഹെല്‍പ്പര്‍ തസ്തികയില്‍ അവസരം. 
അപേക്ഷകര്‍ അതത് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.

എസ്.സി/എസ്.ടി  വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രയപരിധിയിലും യോഗ്യതയിലും നിയമാനുസൃത ഇളവ് ലഭിക്കും. 
അപേക്ഷ ജൂണ്‍ 10ന് വൈകുന്നേരം അഞ്ചിനകം മാടപ്പള്ളി ഐ.സി.ഡി.എസ് ഓഫീസില്‍ നല്‍കണം. ഫോണ്‍: 8281999155.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K