02 September, 2026 04:50:25 PM
കുടുംബശ്രീ പ്രോജക്ടിൽ ഒഴിവ്; സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം

കോട്ടയം: ഏറ്റുമാനൂർ, ഉഴവൂർ, കടുത്തുരുത്തി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മാടപ്പളളി, വാഴൂർ ബ്ലോക്കുകളുടെ കീഴിലെ
സിഡിഎസുകളിൽ കുടുംബശ്രീ ആരംഭിക്കുന്ന ഇൻറഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളിലേക്ക് ഐഎഫ്സി ആങ്കർ, സീനിയർ സി. ആർ.പി. തസ്തികകളിൽ നിയമനത്തിന് സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. കുടുംബശ്രീ/ഓക്സിലറി അംഗങ്ങളുടെ കുടുംബാംഗങ്ങളായ സ്ത്രീകളെയാണ് പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾ സിഡിഎസ് ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0481 2302049.




