25 September, 2026 06:33:02 PM


പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം; അപേക്ഷ ക്ഷണിച്ചു



കോട്ടയം: ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി-എസ്.ടി. വിദ്യാർഥികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് പിന്നാക്ക വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികളിൽനിന്ന് അപേക്ഷ സ്വീകരിച്ച് സ്‌കൂൾ അധികൃതർ ഇ ഗ്രാന്‍റ്സ് മുഖേന ഒക്ടോബർ 20ന് മുമ്പ് ഡാറ്റാ എൻട്രി പൂർത്തിയാക്കണം. വിശദാംശങ്ങൾ വെബ് സൈറ്റിൽ(www.egrantz.kerala.gov.in) ഫോൺ 0484- 2983130


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303