11 June, 2026 06:31:47 PM
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ റിസര്‍ച്ച് ഫെലോ ഒഴിവ്

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ എഎന്‍ആര്‍എഫ് ധനസഹായത്തോടെയുള്ള ഗവേഷണ പ്രോജക്ടിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ / പ്രോജക്ട് അസോസിയേറ്റ്-I തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമനം മൂന്ന് വര്‍ഷം വരെ നീളാം.
ലൈഫ് സയന്‍സസ് അല്ലെങ്കില്‍ എന്‍വയോണ്‍മെന്‍റല്‍ സയന്‍സില്‍ എം.എസ്.സി. അല്ലെങ്കില്‍ തത്തുല്യ ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് മോളിക്യുലാര്‍ ബയോളജിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഗേറ്റ്/നെറ്റ് യോഗ്യതയുള്ളവര്‍ക്ക് ആദ്യ രണ്ട് വര്‍ഷം 37,000 രൂപയും, മൂന്നാം വര്‍ഷം 42,000 രൂപയും, യോഗ്യതയില്ലാത്തവര്‍ക്ക് ആദ്യ രണ്ട് വര്‍ഷം 30,000 രൂപയും, മൂന്നാം വര്‍ഷം 33,000 രൂപയുമായിരിക്കും പ്രതിമാസ ഫെലോഷിപ്പ്. ഇരുവിഭാഗത്തിനും 10% എച്ച്.ആര്‍.എ (HRA) അധികമായി ലഭിക്കുന്നതാണ്.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡാറ്റയും, ഒരു പേജില്‍ കവിയാത്ത മോട്ടിവേഷന്‍ ലെറ്ററും sibusimon@mgu.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് 2026 ജൂണ്‍ 24-ന് മുന്‍പായി അയക്കേണ്ടതാണ്. ഇമെയിലിന്‍റെ സബ്ജക്റ്റ് ലൈനില്‍ "Application for ANRF Project - JRF (OR) PA1"എന്ന് രേഖപ്പെടുത്തണം.കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റ് (mgu.ac.in) സന്ദര്‍ശിക്കുക.




