09 October, 2026 05:53:31 PM
സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2026-27 അധ്യയന വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ സ്ഥാപനങ്ങളിലോ സർക്കാർ അംഗീകരിച്ച സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ്സ് മുതൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അവസാനതീയതി ഒക്‌ടോബർ 31. അടിസ്ഥാന യോഗ്യതാ പരീക്ഷയ്ക്ക് 70% മാർക്ക് വേണം. അപേക്ഷ ഫോമിന്റെ മാതൃകയും, വിശദവിവരങ്ങളും കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫിസിൽ ലഭിക്കും. ഫോൺ: 0481-2560421




