12 October, 2026 06:39:02 PM


ഭിന്നശേഷി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു



കോട്ടയം: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന സർക്കാർ /സ്വകാര്യ ജീവനക്കാർ, സ്ഥാപനങ്ങൾ, സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകുന്ന തൊഴിൽ ദാതാക്കൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവർക്കുള്ള പുരസ്‌കാരത്തിന് അപേക്ഷിക്കാം.

വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവർ ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നേരിട്ടുമാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതൽ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോൺ: 0481-2563980.​


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914