22 September, 2026 08:13:48 PM


പഠനമുറി പദ്ധതിക്ക് ഒക്‌ടോബർ 19 വരെ അപേക്ഷിക്കാം



കോട്ടയം: പട്ടികജാതി വികസന വകുപ്പിന്‍റെ പഠനമുറി പദ്ധതിക്ക് ഒക്‌ടോബർ 19 വരെ അപേക്ഷിക്കാം. 1000 ചതുരശ്ര അടി വരെ വിസ്തീർണവുമുള്ള വീടുകളിൽ താമസിക്കുന്ന, വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.അപേക്ഷയും അനുബന്ധരേഖകളും വാഴൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. ഫോൺ 8547630071.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307