30 July, 2026 06:18:05 PM


സംഗീത അധ്യാപക നിയമനം; അഭിമുഖം ഓഗസ്റ്റ് മൂന്നിന്



കോട്ടയം: കാഴ്ചപരിമിതർക്കുള്ള ഒളശ സർക്കാർ വിദ്യാലയത്തിൽ സംഗീത അധ്യാപകൻ, ഉപകരണസംഗീതം അധ്യാപകൻ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്ക് സ്‌കൂൾ ഓഫീസിൽ  അഭിമുഖം നടത്തും. ഉപകരണസംഗീതം അധ്യാപക തസ്തിക കാഴ്ച്ചപരിമിതർക്കായി സംവരണചെയ്തിരിക്കുന്നു. ഈ വിഭാഗത്തിൽ പെട്ടവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.  കെടെറ്റും കേരള സർക്കാർ നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതകളുമുള്ളവരെയാണ് പരിഗണിക്കുന്നത്. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസലുമായി എത്തണം.  ഫോൺ- 9544118933


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913