07 November, 2026 06:18:04 PM
ഇ.സി.ജി. ടെക്‌നീഷ്യൻ ഒഴിവ്; നവംബർ 17ന് അഭിമുഖം

കോട്ടയം: അയർക്കുന്നം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഇ.സി.ജി. ടെക്‌നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് നവംബർ 17 രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: വി.എച്ച്.എസ്.ഇ. - ഇ.സി.ജി. ആൻഡ് ഓഡിയോമെട്രിക് ടെക്‌നോളജി/ഡി.എം.ഇ. - ഡി.സി.വി.ടി./ബി.സി.വി.ടി. യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകളും പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 7902362136.



