13 October, 2026 06:29:32 PM
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ഒക്ടോബർ 22 വരെ അപേക്ഷിക്കാം

കോട്ടയം: ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ ധനസഹായത്തിന് ഒക്ടോബർ 22 വരെ അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിധവകൾ / വിവാഹ ബന്ധം വേർപെടുത്തിയ / ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കാണ് സഹായം നല്‍കുന്നത്.
വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത 50,000 രൂപ ലഭിക്കും. ബി.പി.എൽ കുടുംബങ്ങൾ, അപേക്ഷകയോ, മക്കളോ ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള / മക്കളില്ലാത്തവർ എന്നിവർക്ക് മുൻഗണന.
അപേക്ഷയോടൊപ്പം ഭൂനികുതി രസീത്, റേഷൻ കാര്‍ഡിന്‍റെ പകര്‍പ്പ്, വീടിന്‍റെ അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ്, വീടിന്‍റെ വിസ്തീർണം തെളിയിക്കുന്ന രേഖ, 10 വർഷത്തിനുള്ളിൽ മറ്റു വകുപ്പുകളിൽനിന്ന് ഭവനസഹായം ലഭിച്ചിട്ടില്ലെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
അപേക്ഷഫോം http://www.mwdscholarship.kerala.gov.in ൽ ലഭിക്കും.
അപേക്ഷയും അനുബന്ധരേഖകളും ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമവിഭാഗം, കളക്ടറേറ്റ് എന്ന വിലാസത്തിൽ ലഭിക്കണം.




