09 September, 2026 05:14:39 PM


ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനം; അഭിമുഖം 14ന്



കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്‍റ് ജനറൽ ആശുപ്രതിയിൽ ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 14ന് അഭിമുഖം നടത്തും. ഫാർമസിസ്റ്റ് അഭിമുഖം രാവിലെ 11നാണ്. യോഗ്യത: കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ള ബി ഫാം/ ഡി. ഫാം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം ഉച്ചകഴിഞ്ഞു രണ്ടിന് നടക്കും. യോഗ്യത: ബിരുദം/പ്ലസ് ടു, ഡി.സി.എ/പി.ജി.ഡി.ഡി.എ, അപേക്ഷയും അസൽ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുമായി  ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ: 04822 215154


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304