21 May, 2026 04:19:36 PM
തീക്കോയിയിൽ ഭർത്താവ് ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാലാ: കോട്ടയം പാലാ തീക്കോയിയിൽ ഭർത്താവ് ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തമിഴ്നാട് സ്വദേശിനി ബാലാമണിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വെള്ളികുളം സ്വദേശി ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.റബർ ഷീൽ ഉറയ്ക്കുന്നതിന് വേണ്ടി ആസിഡാണ് ബാലാമണിയുടെ ദേഹത്ത് വീണത്. ജോൺ ആസിഡ് ഒഴിച്ചതാണോ പിടിവലിക്കിടയിൽ വീണതാണോ എന്ന് വ്യക്തമായിട്ടില്ല. പൊള്ളലേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബാലാമണി ഇന്നലെ വൈകിട്ടാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വെള്ളികുളം സ്വദേശി ജോൺ ഈ രാളുപേട്ട പോലീസിൻ്റെ കസ്റ്റഡിയിലാണ്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.






