20 November, 2026 06:25:14 PM
വീട്കയറി ആക്രമിച്ച കേസിലെ പ്രതികളായ യുവതിക്കും യുവാവിനും എതിരെ ലുക്ക് ഔട്ട് നോട്ടീസ്

കോട്ടയം: പളളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പരിധിയിൽ വീട്കയറി ആക്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ പായിപ്പാട് ഉറവയ്ക്കൽ കൌച്ചുപറമ്പിൽ വീട്ടിൽ പ്രസന്നൻ മകൻ പ്രമോദ് പ്രസന്നൻ (28), നാലുകോടി പുത്തൻപുരയ്ക്കൽ വീട്ടിൽ ബാലകൃഷ്ണപിളള മകൾ സാന്ധിയ ബി (44) എന്നിവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാളിതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുവാൻ സാധിച്ചിട്ടില്ലാത്ത ഇവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
DYSP കാഞ്ഞിരപ്പള്ളി 9497980052
CI OF POLICE- പൊൻകുന്നം -9497987077
SI OF POLICE പള്ളിക്കത്തോട് -9497947155
പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ -04812551066




