18 August, 2026 12:51:17 PM


'ജി. സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്; മാന്യമായി പെരുമാറുന്ന വ്യക്തി'- ചാണ്ടി ഉമ്മൻ



തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പുകഴ്ത്തിയും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പരോക്ഷമായി വിമർശിച്ചും ചാണ്ടി ഉമ്മൻ എംഎൽഎ. ജി. സുകുമാരൻ നായർ കേരളത്തിന്റെ സ്വത്താണെന്നും അദ്ദേഹത്തെ കാണാനെത്തുന്നവരോട് മാന്യമായി പെരുമാറുന്ന വ്യക്തിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഓരോരുത്തർക്കും ഓരോ ശൈലിയാണെന്നും ജി. സുകുമാരൻ നായരെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.

കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അധ്യക്ഷനാകുന്നതിന് ജനപ്രതിനിധികൾക്ക് അയോഗ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. എംപിമാർക്കും എംഎൽഎമാർക്കും കെപിസിസി പ്രസിഡന്റ് ആകാം. കെ. സുധാകരൻ എംപിയായിരിക്കെയാണ് നേരത്തെ കെപിസിസി അധ്യക്ഷ സ്ഥാനം വഹിച്ചതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937