18 August, 2026 08:02:04 PM


സംസ്ഥാനത്ത് നാളെ മുതൽ ക്ഷേമ പെൻഷൻ വിതരണം; 1105 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 1105 കോടി രൂപ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇനി മുതൽ ക്ഷേമ പെൻഷൻ ഒരു മാസവും മുടങ്ങാതെ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലം പരിഗണിച്ചാണ് ഇത്തവണ പെൻഷൻ നേരത്തെ വിതരണം ചെയ്യുന്നത്. ഈ മാസവും സഹകരണ സംഘം വഴി വീട്ടില്‍ പെന്‍ഷന്‍ എത്തിക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946