19 August, 2026 12:27:24 PM


കുമളിയിൽ നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു കയറി



ഇടുക്കി: കുമളി അതിർത്തി ചെക്ക്പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. രാത്രി ഒന്നരയോടെയാണ് സംഭവം. അപകടസമയത്ത് റോഡരികിൽ നിന്നിരുന്ന അയ്യപ്പഭക്തർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തമിഴ്‌നാട്ടിൽ നിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്കായി വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. പരിശോധന പൂർത്തിയാക്കി ജീവനക്കാർ തിരികെ വാഹനത്തിനടുത്തേക്ക് എത്തുന്നതിനിടെ അപ്രതീക്ഷിതമായി ലോറിയുടെ ബ്രേക്ക് റിലീസ് ആകുകയായിരുന്നു.

തുടർന്ന് മുന്നോട്ടുരുണ്ട ലോറി റോഡിന് എതിർവശത്തുള്ള മൂന്ന് കടകളിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. ലോറി ഉരുണ്ടുവരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ശബരിമല തീർത്ഥാടകർ വേഗത്തിൽ ഓടി മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915