21 August, 2026 04:28:15 PM


ശ്രീകാര്യത്ത് കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്



തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക് പോയ ബസ്സിൽ നിന്ന് മുന്നിലത്തെ വാതിൽ തുറന്ന് പുറത്തേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിദ്യാർത്ഥിയുടെ നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. രാവിലെ ബസ്സിൽ വലിയ തിരക്ക് ഉണ്ടായിരുന്നു. മുന്നിലത്തെ വാതിലിൽ കൂടി ബസിനുള്ളിൽ പ്രവേശിച്ച വിദ്യാർത്ഥിനി വാതിൽ അടച്ചെങ്കിലും ലോക്ക് വീണിരുന്നില്ല. ബസ് മുന്നോട്ട് എടുത്തപ്പോൾ വാതിൽ തുറന്ന് വിദ്യാർത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു. ബസ്സിലുള്ളവർ ബഹളം വെച്ചപ്പോൾ ഉടൻ ബസ് നിർത്തി വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912