25 November, 2026 08:53:32 PM


മണർകാട് മാലത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം



കോട്ടയം: മണർകാട് മാലം പാലത്തിൽ ബസ്സും കാറും കൂട്ടിയിടിച്ചു. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കാർ ഓടിച്ചിരുന്ന ഷാഹുൽ ഹമീദിനെ ആദ്യം മണർകാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ബസ് കോട്ടയം ഭാഗത്തേക്കും, കാർ അയർക്കുന്നം ഭാഗത്തേക്കും പോവുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻ ഭാഗം തകർന്നു. നാട്ടുകാർ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. പിന്നാലെ മണർകാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K