01 November, 2026 12:33:49 PM


മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്



കോട്ടയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. കാഞ്ഞിരപ്പള്ളിയിലെ ചോറ്റിയിലാണ് അപകടം നടന്നത്. മുണ്ടക്കയം ഭാഗത്ത് നിന്നെത്തിയ കാർ മനഃപൂർവം അപകടമുണ്ടാക്കിയതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇന്നലെ രാവിലെ 8.15ഓടെ ചോറ്റി കവലയിലായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തുനിന്നെത്തിയ കാർ ആദ്യം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. പിന്നാലെ എത്തിയ വാഹനങ്ങളും ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചതോടെ ഏഴോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് വഴിയാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ എട്ടുപേരെ 26-ാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും രണ്ടുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917