21 November, 2026 09:00:26 PM
വാഴൂർ ഗ്രാമപഞ്ചായത്തിൽ വനിതാ കലോത്സവം സംഘടിപ്പിച്ചു

കോട്ടയം: വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'ചിലങ്ക' വനിതാ കലോത്സവം സംഘടിപ്പിച്ചു. ശനിയാഴ്ച പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കലാമണ്ഡലം ശിൽപ എസ്. നായർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. വനിതകളുടെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കുന്നതിനായാണ് ഗ്രാമപഞ്ചായത്ത് വനിതാ കലോത്സവം സംഘടിപ്പിച്ചത്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജയ ശ്രീധർ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ജെ ശോശാമ്മ, നിഷാ രാജേഷ്, സെക്രട്ടറി എം സൗമ്യ, എന്നിവർ പങ്കെടുത്തു.



