07 December, 2019 01:55:41 PM


അഫ്ഗാനില്‍ പ്രത്യേക സേന നടത്തിയ ഓപ്പറേഷനില്‍ 15 തീവ്രവാദികള്‍ കൊല്ലപ്പെട്ടു



കാബൂള്‍ : അഫ്ഗാനില്‍ പ്രത്യേക സേന നടത്തിയ ഓപ്പറേഷനില്‍ 15 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അഫ്ഗാനിസ്ഥാന്‍റെ തെക്കന്‍ പ്രവിശ്യയായ കാന്തഹാറില്‍ ഇന്ന് രാവിലെയാണ് വെടിവെപ്പ് ഉണ്ടായത്. നിഷ് ജില്ലയിലെ ഖിന്‍ജാക്ക് പ്രദേശത്താണ് അഫ്ഗാന്‍ പ്രത്യേക സേന ഓപ്പറേഷന്‍ നടത്തിയത്. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ആര്‍മി സ്‌പെഷ്യല്‍ ഓപ്പറേഷനെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം റിപ്പോര്‍ട്ടിനെക്കുറിച്ച്‌ താലിബാന്‍ ഇതുവരെ ഒരു പ്രതികരണവും നല്‍കിയിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാന്‍ തീവ്രവാദികളെ തുരത്താന്‍ അമേരിക്കന്‍ സഖ്യ സേന ബോംബര്‍ വിമാനങ്ങളില്‍ല്‍ നിന്ന് തീവ്രവാദ കേന്ദ്രങ്ങള്‍ക്കു മുകളില്‍ ബോംബുകള്‍ വര്‍ഷിച്ചിരുന്നു


Share this News Now:
  • Google+
Like(s): 2.6K