26 December, 2019 01:31:46 AM


ക്രി​സ്മ​സ് അ​വ​ധി​ക്ക് ദുബായിൽ എ​ത്തി​യ മ​ല​യാ​ളി യു​വാ​ക്ക​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു



ദു​ബാ​യ്: ദു​ബാ​യി​ൽ ഉണ്ടായ വാഹനാപകടത്തില്‍ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ൾ മ​രി​ച്ചു. പ​ട്ടാ​മ്പി സ്വ​ദേ​ശി രോ​ഹി​ത് കൃ​ഷ്ണ​കു​മാ​ർ (19), തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ സ്വ​ദേ​ശി ശ​ര​ത് കു​മാ​ർ (21) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ദു​ബാ​യ്-​ അ​ബു​ദാ​ബി റോ​ഡി​ൽ ജ​ബ​ൽ​അ​ലി​ക്കു സ​മീ​പ​മാണ് അ​പ​ക​ടം നടന്നത്. സംഭവസ്ഥലത്തു തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റി​പ്പോ​ർ​ട്ടു​ക​ൾ.


ദു​ബാ​യി​ലെ പ​ഠ​ന​ത്തി​നു​ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നു പോ​യ ഇ​രു​വ​രും ക്രി​സ്മ​സ് അ​വ​ധി​ക്ക് ദു​ബാ​യി​ലു​ള്ള ര​ക്ഷി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്കു വ​ന്ന​താ​യി​രു​ന്നു. ശ​ര​ത് അ​മേ​രി​ക്ക​യി​ലെ ബോ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും രോ​ഹി​ത് യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലു​മാ​ണ് ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യി​രു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K