03 January, 2020 10:51:50 PM


വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി ; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം



റിയാദ് : കാര്‍ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദിയില്‍ അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്ന കൊല്ലം ഓച്ചിറ സ്വദേശി കളിയിക്കവടക്കതില്‍ മുബാഷ് (48) ആണ് മരിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് മരണകാരണമെന്നാണ് വിവരം.


ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി സുല്‍ഫി എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ അവശനാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മറ്റു നടപടികള്‍ പുരോഗമിക്കുന്നു.


25 വര്‍ഷമായി ബുറൈദയില്‍ താമസിക്കുന്ന മുബാഷ് മൂന്ന് മാസത്തിനു മുന്‍പ് ചെറിയ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അന്ന് പരിശോധിച്ച ഡോക്ടര്‍ കൂടുതല്‍ വിദഗ്ധ പരിശോധനക്ക് വിധേയനാവണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. രണ്ടര വര്‍ഷം മുമ്ബാണ് അവസാനം നാട്ടില്‍ പോയി തിരികെ വന്നത്. ഭാര്യ: റസിയ. മക്കള്‍: നൂറ, ശൈഖ് അഹമ്മദ്, ഷാഹിദ് ഇബ്രാഹിം.




Share this News Now:
  • Google+
Like(s): 141