08 January, 2020 03:05:35 PM


മിസൈൽ ആക്രമണത്തിൽ 80 അമേരിക്കൻ സൈനികരെ വധിച്ചെന്ന് ഇറാൻ




ടെഹ്റാൻ: ഇറാഖിലെ യു എസ് സൈനികത്താവളങ്ങളിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ എൺപത് അമേരിക്കൻ സൈനികരെ വധിച്ചെന്ന് ഇറാൻ. 200 പേർക്ക് പരിക്കേറ്റെന്നും ഇറാന്റെ അവകാശവാദം. ആക്രമണ വാർത്ത സ്ഥിരീകരിച്ച അമേരിക്ക എന്നാൽ, മരണസംഖ്യയുടെ കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇന്ന് പുലർച്ചെ ആയിരുന്നു ഇറാഖിലെ സുപ്രധാന യു എസ് സൈനികത്താവളങ്ങളിൽ ഇറാന്റെ ആക്രമണം.


അമേരിക്ക കൊലപ്പെടുത്തിയ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ സംസ്കാരം കഴിഞ്ഞു നിമിഷങ്ങൾക്കകം ഇറാൻ തിരിച്ചടിച്ചു. ഇറാഖിലെ അമേരിക്കൻ സേനയുടെ നിയന്ത്രണത്തിലുള്ള അൽ അസദ് വ്യോമസേനാ താവളത്തിൽ പത്തു മിസൈലുകളാണ് പുലർച്ചെ പതിച്ചത്. എർബിൽ വ്യോമസേനാ താവളത്തിൽ നാല് മിസൈലുകളും പതിച്ചു. മൊത്തം മുപ്പതിലേറെ മിസൈലുകൾ തൊടുത്തതായി ഇറാൻ വിപ്ലവസേന അവകാശപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K