21 January, 2020 07:34:21 PM


പാലരുവി എക്സ്പ്രസ് 24നും 25നും ഏറ്റുമാനൂരിൽ ഒരു മിനിറ്റ് നിര്‍ത്തും



തിരുവനന്തപുരം: അതിരമ്പുഴ തിരുനാള്‍ പ്രമാണിച്ച് ജനുവരി 24, 25 തീയതികളില്‍ പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരില്‍ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഒരു മിനിറ്റാണ് ഏറ്റുമാനൂരില്‍ ട്രയിന്‍ നിര്‍ത്തുക. തിരുനല്‍വേലിയില്‍ നിന്നും പാലക്കാടേയ്ക്കുള്ള യാത്രയില്‍ രാവിലെ 7.30നും പാലക്കാട് നിന്ന് തിരുനല്‍വേലിയ്ക്കുള്ള ട്രയിന്‍ രാത്രി 8.11നുമാണ് ഏറ്റുമാനൂരില്‍ എത്തുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K