14 June, 2020 04:34:08 AM


ഫ്രാ​ൻ​സി​ലെ വം​ശീ​യ വി​രു​ദ്ധ പ്രതിഷേധ റാ​ലി​ക​ൾ സം​ഘ​ർ​ഷ​ഭ​രി​തം

പാരീ​സ്: ഫ്രാ​ൻ​സി​ലെ വം​ശീ​യ വി​രു​ദ്ധ റാ​ലി​ക​ൾ സം​ഘ​ർ​ഷ​ഭ​രി​തം. വം​ശീ​യ​ത​ക്കെ​തി​രെ​യും പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​ത്തി​യ പ്ര​തി​ഷേ​ധ റാ​ലി​ക​ളാ​ണ് അ​ക്ര​മാ​സ​ക്ത​മാ​യ​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ പാ​രി​സി​ൽ ന​ട​ന്ന റാ​ലി​ക​ൾ​ക്കു നേ​രെ പോ​ലീ​സ് ടി​യ​ർ​ഗ്യാ​സ് ഉ​ൾ​പ്പെ​ടെ പ്ര​യോ​ഗി​ച്ചു. ഇ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.


ആ​ഫ്രി​ക്ക​ൻ അമേ​രി​ക്ക​ൻ വം​ശ​ജ​നാ​യി​രു​ന്ന ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വം​ശീ​യ​ത​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ബ്ലാ​ക്ക് ലൈ​വ് മാ​റ്റ​ർ എ​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്



Share this News Now:
  • Google+
Like(s): 948