31 July, 2020 05:45:02 PM


അമേരിക്കയില്‍ ആദ്യമായി കോവിഡ്-19 സ്ഥിരീകരിച്ച നായ ചത്തു



വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആദ്യമായി കോവിഡ്-19 സ്ഥിരീകരിച്ച നായ ചത്തു. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായയാണ് ചത്തത്. ഏപ്രില്‍ മാസത്തിലാണ് നായയ്ക്ക് ശ്വസന പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. വാര്‍ത്ത പുറത്തു വിട്ടത് നാഷണല്‍ ജോഗ്രഫിക് മാഗസിനാണ്.


മാസങ്ങളോളം നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് ഏഴുവയസ്സുള്ള ബെഡ്ഡി എന്ന നായ ചത്തത്. മെയ് മാസത്തില്‍ മൃഗഡോക്ടര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ബഡ്ഡിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. നായുടെ ഉടമയായ റോബര്‍ട്ടിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 


ഏപ്രില്‍ മാസത്തോടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ബഡ്ഡിയുടെ സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നു. ബഡ്ഡി രക്തം ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതേ സമയം ബഡ്ഡിക്ക് കാന്‍സര്‍ ബാധിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
ആദ്യമായി നായയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 



Share this News Now:
  • Google+
Like(s): 1.1K