30 July, 2021 07:58:52 PM


ഓൺലൈൻ ഫെസിലിറേറ്റർ നിയമനം; അപേക്ഷ ജൂലൈ 31ന് അഞ്ച് മണിക്കകം



കോട്ടയം: ജില്ലയിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സാങ്കേതിക സഹായം നൽകുന്നതിനും മേല്‍നോട്ടം നിര്‍വഹിക്കുന്നതിനും 58 ഓൺലൈൻ ഫെസിലിറ്റേറ്റർമാരെ  മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. പ്ലസ് ടു മുതൽ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , മേൽവിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ ജൂലൈ 31ന് വൈകുന്നേരം അഞ്ചിനകം വൈക്കം, മേലുകാവ് , പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളില്‍ നല്‍കണം.ഫോൺ: 04828- 202751



Share this News Now:
  • Google+
Like(s): 2.6K