05 July, 2025 07:31:52 PM


പി.ജി, ബി.എഡ് ക്ലാസുകള്‍ ജൂലൈ എട്ടിനു തുടങ്ങും; പുതിയതായി അപേക്ഷിക്കാനും അവസരം



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ, ബി.എഡ് പ്രോഗ്രാമുകളുടെ ക്ലാസുകള്‍ ജൂലൈ എട്ടിന് ആരംഭിക്കും.  2025-26 അക്കാദമിക് വര്‍ഷത്തെ പ്രവേശനത്തിന് പുതിയതായി അപേക്ഷ സമര്‍പ്പിക്കുന്നതിനും അവസരമുണ്ട്. ഇതിനായി https://cap.mgu.ac.inല്‍ ജൂലൈ എട്ടു മുതല്‍ പത്തുവരെ രജിസ്റ്റര്‍ ചെയ്യാം.  അഫിലിയേറ്റഡ് കോളജുകളിലെ സീറ്റുകള്‍ക്കു പുറമെ സര്‍വകലാശാലയിലെ പഠന വകുപ്പുകളില്‍ പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവേശനത്തിനു ശേഷം ഒഴിവുള്ള സീറ്റുകളും പുതിയ രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300