14 July, 2025 08:54:12 PM
പി.ജി, ബി.എഡ് പ്രവേശനം; ഒന്നാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ, ബി.എഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂലൈ 16 വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം.