17 November, 2021 07:57:48 AM


കാ​ന​ഡ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് 3.3 ല​ക്ഷം ത​ട്ടി​: യുവാവ് ഹൈ​ദ​രാ​ബാ​ദി​ല്‍ പി​ടി​യി​ല്‍



കാ​സ​ര്‍​ഗോ​ഡ്: കാ​ന​ഡ​യി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്തു 3.3 ല​ക്ഷം രൂ​പ ത​ട്ടി​യയാ​ള്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ അ​റ​സ്റ്റി​ലാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ഫീ​സ് ന​ട​ത്തി​യി​രു​ന്ന മ​ജീ​ഷ് മ​നോ​ഹ​ര​ന്‍ (35) ആ​ണ് ഹൈ​ദ​രാ​ബാ​ദ് മോ​ഡി ബി​ല്‍​ഡിം​ഗി​ല്‍ വ​ച്ച് ബ​ദി​യ​ടു​ക്ക പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബ​ദി​യ​ടു​ക്ക നീ​ര്‍​ച്ചാ​ല്‍ സ്വ​ദേ​ശി ര​വീ​ന്ദ്ര നാ​യ​ക്കി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. 2019 ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ​ണം ന​ല്‍​കി ഏ​റെ നാ​ള്‍ ക​ഴി​ഞ്ഞി​ട്ടും വി​സ ല​ഭി​ക്കാ​താ​യ​തി​നുപി​ന്നാ​ലെ മ​ജീ​ഷ് ഓ​ഫീ​സ് അ​ട​ച്ച് ഒ​ളി​വി​ല്‍ പോ​കുക​യാ​യി​രു​ന്നു. ഇ​യാ​ള്‍ ഹൈ​ദ​രാ​ബാ​ദി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് എഎ​സ്‌​ഐ രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ വ​ല​യി​ലാ​ക്കി​യ​ത്. ബ​ദി​യ​ടു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ത്ത​ന്നെ മൂ​ന്നു​പേ​ര്‍ കൂ​ടി ഇ​യാ​ളു​ടെ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടുണ്ട്.


Share this News Now:
  • Google+
Like(s): 2.6K