05 December, 2021 09:26:30 PM


'ആര്‍എസ്എസ് പൂര്‍ണമായും വര്‍ഗീയതയില്‍ അഭിരമിക്കുന്നവര്‍' - പിണറായി വിജയന്‍



ആലപ്പുഴ: ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ പി കൃഷ്ണപ്പിള്ള സ്മാരക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു വിമര്‍ശനം. തലശേരിയില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് ഉയര്‍ത്തിയ മുദ്രവാക്യം അംഗീകരിക്കാന്‍ കഴിയാത്തത് ആണ്. മതനിരപേക്ഷത തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞു.

'തലശ്ശേരിയില്‍ ഒരു പ്രകടനം ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്നു. നമ്മുടെ കേരളത്തില്‍ നമുക്ക് കേള്‍ക്കാന്‍ കഴിയാത്ത മുദ്രാവാക്യങ്ങള്‍ കഴിഞ്ഞു. എന്താണ് ഇതിന്റെ ഉദ്ദേശ്യം. ഇത്തരമൊരു ചിന്ത ആളുകളുടെ മനസ്സിലേക്ക് കടത്തിവിടുകയാണ്. നമ്മള്‍ ഇടുന്ന വസ്ത്രത്തിന് നേരെയും കഴിയുന്ന ഭക്ഷണത്തിന് നേരെയും കടന്നാക്രമണം നടത്താനാണ് ശ്രമിക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസ് പൂര്‍ണമായും വര്‍ഗീയതയില്‍ അഭിരമിക്കുന്നവരാണ്. വര്‍ഗീയതയിലൂടെ വളരാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരാണ്. അതിനായി വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും ആശ്രയിക്കുന്നവരാണ്. അവര്‍ക്ക് ഇന്ത്യയില്‍ പലയിടത്തും അവരുടെ അജണ്ട അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നടപ്പാക്കാനായി. സംഘപരിവാര്‍ നേതാക്കള്‍ ഉന്നയിക്കുന്ന അതേ വാദഗതികള്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അവസരപാദരമായ കോണ്‍ഗ്രസിന്റെ നിലപാട് ബിജെപിയ്ക്ക് വളക്കൂറുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K