16 May, 2022 07:10:37 PM


ഡോ. മനോജ് പരാശക്തിക്ക് യൂണിവേഴ്സൽ റിക്കാർഡ് ബുക്കിന്‍റെ അംഗീകാരം



കോട്ടയം: സാഹിത്യ മേഖലയിലുള്ള സമഗ്ര സംഭാവനയ്ക്ക് ഡോ. മനോജ് പരാശക്തിയ്ക്ക് യൂണിവേഴ്സൽ റിക്കാർഡ് ബുക്കിന്‍റെ അംഗീകാരം. രണ്ട് ഗിന്നസുകൾ കയ്യൊപ്പ് ചാർത്തിയ യുആര്‍ബി ഗ്ലോബൽ അവാർഡ് ഗിന്നസ് പക്രു സമ്മാനിച്ചു.
2022 ജനുവരി 1 മുതൽ 31 വരെ ഗ്രീസിൽ വച്ച് നടന്ന പനോരമ ഇന്‍റർനാഷണൽ സാഹിത്യോസവത്തിൽ പങ്കെടുത്ത് സോളി ലോഗി എന്ന കവിത അവതരിപ്പിച്ച് വേൾഡ് റിക്കാർഡ് നേടിയിട്ടുണ്ട്. മനുഷ്യന്‍റെ ജനനം മുതൽ മരണം വരെയും മരണാനന്തരവും 32 കവിതകളിലൂടെ വർണ്ണിക്കുന്ന "ഭ്രാന്ത് പൂക്കാത്തൊരിടം" എന്ന കവിത സമാഹാരവും പനോരമ വേൾഡ് റിക്കാർഡും പരിഗണിച്ചാണ് യൂണിവേഴസൽ റിക്കാർഡ് ബുക്കിന്‍റെ അംഗീകാരം ലഭിച്ചത്.


Share this News Now:
  • Google+
Like(s): 3.7K