26 May, 2022 11:24:18 AM


ചങ്ങനാശേരി തൃക്കൊടിത്താനത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


ചങ്ങനാശേരി: തൃക്കൊടിത്താനത്ത് ഡീലക്സ് പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി മാമ്മൂട് നടയ്ക്കൽ പാടം മണലിൽ ഹൗസിൽ റോൺ ജോൺസൺ (18 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെ ആയിരുന്നു അപകടം. കോട്ടയം – തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.

കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ നിന്നെത്തിയ ബൈക്കുമായാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ബൈക്കും , ഓടിച്ചിരുന്ന യുവാവും ബസിനടിയിലേയ്ക്ക് കയറി പോയി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യുവാവിനെ പുറത്ത് എടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K