26 June, 2022 02:31:02 AM


മുണ്ടക്കയത്ത് ദേശീയ പാതയിൽ ബസും ബൈക്കും കൂട്ടിമുട്ടി യുവാവിന് ദാരുണാന്ത്യം



മുണ്ടക്കയം: മുണ്ടക്കയത്ത് ബസും ബൈക്കും കൂട്ടിമുട്ടി യുവാവിന് ദാരുണാന്ത്യം. പെരുവന്താനം ചുഴുപ്പ്‌ ഇരുവുകുന്നേൽ  ആക്സൺ (23) ആണ് മരിച്ചത്. കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയപാതയിൽ മുപ്പത്തഞ്ചാം മൈലിന് സമീപം  ശനിയാഴ്ച വൈകീട്ട്‌ ആറരയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ആക്സൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം മുണ്ടക്കയം മെഡിക്കൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K