01 February, 2016 03:55:57 PM
അഘോരമൂർത്തി ഭാവത്തിൽ ഏറ്റുമാനൂരപ്പൻ

ഏറ്റുമാനൂരപ്പൻ അഘോരമൂർത്തി യാണ്. ചുവന്ന ചിടയിൽ ശിവഭൂതം. വീണ, വെണ്മഴു ,ഹരിണം,തുടി, വാൾ,ത്രിശൂലം, തലയോട്,അമ്പ്,പ്രളയാഗ്നി, വില്ല്, പരിച,പാശം,മണി,തോട്ടി,വരം, അഭയം ഇവയൊക്കെയാണ് പതിനാറു കൈകളിൽ.തൃക്കണ്ണിൽ അഗ്നിയുണ്ട്.ഉടലിൽ ചുടല ഭസ്മവും . അഘോര എന്ന വാക്കിനു ഘോരമായ, ഉഗ്രമായ എന്നും ഘോരമല്ലാത്ത , ഉഗ്രമല്ലാത്ത എന്നും അർത്ഥങ്ങളുമുണ്ട് .
ഏറ്റുമാനൂരപ്പന്റെ ധ്യാന ശ്ലോകം
കാളഭ്രാഭ:കരാഗ്രൈ : പരശു,ഡമരുകൈ: ഖഡ്ഗേ ഖടൌച ബാണേ -
ഷ്വാസൗശൂലം, കപാലം ദധദ ഭയവരൗ ദീഷണാസ്യ ത്രിനേത്ര :
രക്താകാരംബരൗഹീ , പ്രവരഘടിത -ശാത്രോരു നാഗഗ്രഹീദീൻ
ഖാദന്നിഷ്ടാർഥദായീ ഭവതു ഭവദീഷ്ടിപ്തയേസ്യാദഘോര: