19 February, 2020 08:40:33 PM
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 25ന് കൊടിയേറ്റ്; ഏഴരപൊന്നാനദര്‍ശനം മാര്‍ച്ച് 3ന്

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 25ന് കൊടികയറും. മാര്‍ച്ച് 3നാണ് പ്രസിദ്ധമായ ഏഴരപൊന്നാനദര്‍ശനം. പത്ത് ദിവസം നീളുന്ന ഉത്സവം മാര്‍ച്ച് 5ന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ ശുദ്ധിക്രീയകള്‍ തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവരിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിച്ചു. മേല്‍ശാന്തി വാരിക്കാട്ട് കേശവന്‍ സത്യേഷ് സഹകാര്‍മ്മികത്വം വഹിച്ചു. ബുധനാഴ്ച വൈകിട്ട് ക്ഷേത്രത്തില്‍ എത്തിച്ച കൊടിക്കൂറയും കൊടിക്കയറും തന്ത്രി കണ്ഠര് രാജീവര് ഏറ്റുവാങ്ങി. ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരി തയ്യാറാക്കിയ കൊടിക്കൂറ ക്ഷേത്രം ഭരവാഹികള്‍ ഏറ്റുവാങ്ങി ഘോഷയാത്രയായാണ് ക്ഷേത്രനടയില്‍ എത്തിച്ചത്. വഴിമധ്യേ വിവിധ ക്ഷേത്രങ്ങളിലും കേന്ദ്രങ്ങളിലും സ്വീകരണം നല്‍കി.