11 January, 2019 12:44:26 AM
ഏറ്റുമാനൂര്‍ ഉത്സവം ഫെബ്രുവരി 7ന് കൊടിയേറി ആരംഭിക്കും; ഏഴരപ്പൊന്നാന ദര്‍ശനം ഫെബ്രുവരി 14ന്

ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 7ന് കൊടിയേറി ആരംഭിക്കും. തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര് മുഖ്യകാര്‍മ്മികത്വം വഹിക്കും. ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം ഫെബ്രുവരി 14നാണ്. 16ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവപരിപാടികള്‍ തയ്യാറായി വരുന്നതായി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു.