22 February, 2020 07:48:11 PM


ഏറ്റുമാനൂര്‍ ഉത്സവം 25ന് കൊടികയറും; പ്രസിദ്ധമായ ഏഴരപൊന്നാനദര്‍ശനം മാര്‍ച്ച് 3ന്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 25ന് രാവിലെ 8.35നും 9.20നും മധ്യേ തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര്, മേല്‍ശാന്തി വാരിക്കാട്ട് കേശവന്‍ സത്യേഷ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടികയറും. മാര്‍ച്ച് 3നാണ് പ്രസിദ്ധമായ ഏഴരപൊന്നാനദര്‍ശനം. പത്ത് ദിവസം നീളുന്ന ഉത്സവം മാര്‍ച്ച് 5ന് ആറാട്ടോടെ സമാപിക്കും. രണ്ടാം ഉത്സവം മുതല്‍ ഒമ്പതാം ദിനം വരെ രാവിലെ 7ന് ശ്രീബലി, ഉച്ചയ്ക്ക് 1ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, വേല, സേവ എന്നീ ചടങ്ങുകള്‍ ഉണ്ടാകും. 


25ന് കൊടിയേറ്റിന് മുന്നേ 8ന് സുഭാാഷ് നാരായണമാരാരുടെ നേതൃത്വത്തിലുള്ള മേജര്‍സെറ്റ് പഞ്ചവാദ്യം ആരംഭിക്കും. 9.30ന് സാംസ്കാരികസമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും. തുടര്‍ന്ന് സമ്പ്രദായ ഭജന്‍സ്, ഓട്ടന്‍തുള്ളല്‍, വൈകിട്ട് തിരുവാതിര, ദേവനടനം, രാത്രി നൃത്തനിശ, ഭരതനാട്യം, മോഹിനിയാട്ടം, ഭരതനാട്യകച്ചേരി, 26ന് പുലര്‍ച്ചെ 2ന്  ആലുവ ശാരികയുടെ ശ്രീകൃഷ്ണന്‍ നൃത്തനാടകം, രാവിലെ ഭരതനാട്യം, ഓട്ടന്‍തുള്ളല്‍, സംഗീതസദസ്, വൈകിട്ട് തിരുവാതിര, രാത്രി 8.30ന് ചലച്ചിത്ര ടിവി താരം ഐശ്വര്യ രാജീവിന്‍റെ നൃത്തവിസ്മയം, 12ന് കൊടിക്കീഴില്‍ വിളക്ക് കുടമാളൂര്‍ മുരളീധരമാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം എന്നിവയാണ് പരിപാടികള്‍.


27ന് പുലര്‍ച്ചെ 2ന് തിരുവനന്തപുരം വൈഗ വിഷന്‍ അവതരിപ്പിക്കുന്ന അഗ്നിമുദ്ര നൃത്തനാടകം നടക്കും. രാവിലെ മറ്റക്കര ഉണ്ണികൃഷ്ണന്‍റെ സെ്പഷ്യല്‍ പഞ്ചാരിമേളം, പാലാ കെ.ആര്‍.മണിയുടെ ഓട്ടന്‍തുള്ളല്‍, സംഗീതസദസ്, പാഠകം, അക്ഷരശ്ലോകസദസ്, ജലതരംഗകച്ചേരി, വൈകിട്ട് മോഹിനിയാട്ടം, തിരുവാതിര, രാത്രി 9ന് വിളക്ക്, കോട്ടയ്ക്കല്‍ പി.എസ്.വി.നാട്യസംഘത്തിന്‍റെ മേജര്‍സെറ്റ് കഥകളി (നളചരിതം രണ്ടാം ദിവസം, ബാലിവധം) എന്നിവയാണ് പരിപാടികള്‍.


28ന് രാവിലെ പുതിയകാവ് രതീഷും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യല്‍ പഞ്ചാരിമേളം, പറയന്‍തുള്ളല്‍, സംഗീതസദസ്, ഭക്തിഗാനോത്സവം, വൈകിട്ട് തിരുവാതിര, താലപ്പൊലിസമര്‍പ്പണം, രാത്രി 9ന് വിളക്ക്, 9.30ന് മേജര്‍സെറ്റ് കഥകളി (നളചരിതം - മൂന്നാം ദിവസം, കീചകവധം), 29ന് രാവിലെ കലാനിലയം അനില്‍കുമാറും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യല്‍ പഞ്ചാരിമേളം, ഓട്ടന്‍തുള്ളല്‍, സംസ്കൃതനാടകം, ഭജനാമൃതം, ശിവനാദം, കീബോര്‍ഡ് ഫ്യൂഷന്‍, സംഗീതകച്ചേരി, വൈകിട്ട് ഭരതനാട്യം, കേരളനടനം, തിരുവാതിര, താലപ്പൊലി സമര്‍പ്പണം, രാത്രി ക്ലാസിക്കല്‍ ഡാന്‍സ്, 9ന് വിളക്ക്, 9.30ന് മേജര്‍സെറ്റ് കഥകളി (സന്താനഗോപാലം, കിരാതം) എന്നിവ നടക്കും,


മാര്‍ച്ച് 1ന് രാവിലെ പേരൂര്‍ സുരേഷിന്‍റെ നേതൃത്വത്തില്‍ 101 കലാകാരന്മാര്‍ പങ്കെടുക്കുന്ന സ്പെഷ്യല്‍ പഞ്ചാരിമേളം നടക്കും. തുടര്‍ന്ന് ശീതങ്കന്‍ തുള്ളല്‍, സംഗീതസദസ്, ഭജന്‍സ്, ഭക്തിഗാനമേള, ഡാന്‍സ്, സോപാനസംഗീതം, വൈകിട്ട് തിരുവാതിര, സംഗീതസദസ്, താലപ്പൊലിസമര്‍പ്പണം, വീണക്കച്ചേരി, 9ന് വിളക്ക്, 10.30ന് നീലമന സിസ്റ്റേഴ്സിന്‍റെ ഭരതനാട്യം, 12.30ന് ഹരിപ്പാട് കേരള ഡ്രാമാ വിഷന്‍റെ അശ്വത്ഥാമാവ് ബാലെ എന്നിവയാണ് പരിപാടികള്‍. 2-ാം തീയതി രാവിലെ ആര്‍എല്‍വി മഹേഷ്കുമാറിന്‍റെ സ്പെഷ്യല്‍ പഞ്ചാരിമേളം, ചാക്യാര്‍കൂത്ത്, തുള്ളല്‍ ദ്വയം, അക്ഷരശ്ലോകസദസ്, സംഗീതസദസ്, വൈകിട്ട് തിരുവാതിര, കീഴൂര്‍ മധുസൂദനകുറുപ്പിന്‍റെ സ്പെഷ്യല്‍ പഞ്ചവാദ്യം, താലപ്പൊലി, രാത്രി 9ന് വിളക്ക്, മോഹിനിയാട്ടകച്ചേരി, സിനിമാതാരം ശൈത്യ സന്തോഷിന്‍റെ നൃത്തം, കാരേറ്റ് ജയകുമാറിന്‍റെ കഥാപ്രസംഗം, ഹരിപ്പാട് സൂര്യസോമയുടെ ചൈത്രപഞ്ചമി നൃത്തനാടകം എന്നിവയാണ് പരിപാടികള്‍.


എട്ടാം ഉത്സവവദിനമായ 3-ാം തീയതി രാത്രി 12ന് ആസ്ഥാനമണ്ഡപത്തിലാണ് ഏഴരപൊന്നാനദര്‍ശനവും വലിയകാണിക്കയും നടക്കുക. രാവിലെ ചലച്ചിത്രതാരം ജയറാമിന്‍റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ പഞ്ചാരിമേളം, തുടര്‍ന്ന് മഹാപ്രസാദമൂട്ട്, തുള്ളല്‍ത്രയം, വൈകിട്ട് സത്യന്‍ നാരായണന്‍മാരാരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ പഞ്ചവാദ്യം, ദേശതാലപ്പൊലി, രാത്രി ചലച്ചിത്രതാരം രചനാ നാരായണന്‍കുട്ടിയുടെ ഡാന്‍സ്, 2ന് വലിയവിളക്ക് എന്നിവ നടക്കും.


പള്ളിവേട്ടദിനമായ 4-ാം തീയതി രാവിലെ ശ്രീബലിയോടനുബന്ധിച്ചും വൈകിട്ട് കാഴ്ചശ്രീബലിയോടനുബന്ധിച്ചും കുടമാറ്റം നടക്കും. രാവിലെയും വൈകിട്ടും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം നടക്കും. രാവിലെ മഹാപ്രസാദമൂട്ട്,  ഓട്ടന്‍തുള്ളല്‍,  വൈകിട്ട് തിരുവാതിര, ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം, താലപ്പൊലി, രാത്രി ഭക്തിഗാനമേള, 12ന് പള്ളിനായാട്ട്, ദീപക്കാഴ്ച എന്നിവയാണ് പരിപാടികല്‍.


ആറാട്ട് ദിവസമായ 5-ാം തീയതി രാവിലെ സംഗീതസദസ്, മഹാപ്രസാദ്മൂട്ട്, അഷ്ടപദി, 11ന് ആറാട്ട് പുറപ്പാട്, വയലിന്‍ കച്ചേരി, ഡാന്‍സ്, ഭജന്‍സ്, വൈകിട്ട് പിന്നല്‍ തിരുവാതിര, സംഗീതസദസ്, നാദസ്വരകച്ചേരി, രാത്രി 10ന് ചെന്നൈ സന്ദീപ് നാരായണന്‍റെ സംഗീതസദസ്, 1ന് ആറാട്ട് എതിരേല്‍പ്പ്, 2ന് എഴുന്നളളിപ്പ്, 5.30ന് ആറാട്ട് വരവ്, കൊടിയിറക്ക് എന്നിവയാണ് പ്രധാനപരിപാടികള്‍.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K