04 February, 2016 03:49:37 AM


ഏറ്റുമാനൂരിലെ കെടാവിളക്ക് / വലിയ വിളക്ക്

ഏറ്റുമാനൂരിൽ സദാ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന  കെടാവിളക്കിനു  ഒരൈതിഹ്യമുണ്ട് . 

പുതുക്കിപ്പണി കഴിഞ്ഞ ക്ഷേത്രത്തിൽ ഒരു സന്ധ്യക്ക്‌ ഒരു മൂശാരി വന്നു. തലയിൽ എടുത്താൽ പൊങ്ങാത്ത ഒരു ചുമട്. പ്രാകൃതനായ മൂശാരി അവിടെ കൂടിയിരുന്ന 
ചിലർക്കു മുമ്പിൽ ചുമടിറക്കി വച്ചു. അതൊരു വിളക്കായിരുന്നു.അതവിടെ വെച്ചിട്ട്  പ്രതിഫലമെന്തെങ്കിലും കിട്ടിയാൽ കൊള്ളാമെന്ന് അയാൾ  അപേക്ഷിച്ചു. ഏറ്റുമാനൂർ 
തേവർ വാങ്ങാറേയുള്ളൂ കൊടുക്കാറില്ലെന്ന് പറഞ്ഞവർ അത് നടക്കു വച്ചിട്ടു പൊക്കൊള്ളാൻ പറഞ്ഞു. അപ്പോഴേക്കും എവിടെനിന്നോ ഒരാൾ തുള്ളിക്കൊണ്ട്‌ 
അവിടെ വന്നു. ഭാരമുള്ള ആ വിളക്ക് അനായാസം എടുത്തുകൊണ്ടു ബലിക്കൽ പുരയിൽ കൊണ്ടുപോയി തൂക്കിയിട്ടു. ആളുകൾ  പുറകെ ഓടി. അപ്പോഴേക്കും 
അതിശക്തമായ ഇടിയും മിന്നലും ഉണ്ടായി. ആളുകൾ കണ്ണുപൊത്തിക്കൊണ്ടു  ചിതറിയോടി. ഒരു നിമിഷം .ഇടിയും മിന്നലും മാറി. തിരികെ വന്നവർ കണ്ടത് 
വിസ്മയകരമായ കാഴ്ചയായിരുന്നു.ആ വിളക്കിൽ നിറച്ചും എണ്ണ. അഞ്ചു തിരികൾ. അതിൽ സ്വർണ്ണനാളങ്ങൾ.

അതിലേറെ അത്ഭുതം വിളക്കു കൊണ്ടുവന്ന ആളിനെയും  അത് അവിടെ തൂക്കിയിട്ട ആളിനെയും മഷിയിട്ടു നോക്കിയിട്ടും  അവിടെ കണ്ടില്ല എന്നുള്ളതാണ് !


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K