07 June, 2020 06:27:14 PM


പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണം: വിദ്യാർത്ഥിനിയെ കാണാനില്ല; പുഴയില്‍ തപ്പി പോലീസ്



പാലാ: ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജിൽ പരീക്ഷക്ക്  പോയ പാറത്തോട് സ്വദേശിനിയായ പെൺകുട്ടിയെയാണ്  ശനിയാഴ്ച മുതൽ കാണാതായത്. കാഞ്ഞിരപ്പള്ളി സെൻറ് ആൻറണിസ് കോളജ് വിദ്യാർത്ഥിയായ പെൺകുട്ടി യെ പരീക്ഷക്കിടെ കോപ്പിയടിച്ചതായി ആരോപണമുന്നയിക്കുകയും തുടർന്നു പരീക്ഷ എഴുതണ്ടായെന്ന് ഹോളിക്രോസ് കോളജ് അധ്യാപകൻ അറിയിച്ചതായും പറയുന്നു.


വൈകിയും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പരാതി കിടങ്ങൂർ പൊലീസിനു കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബാഗ് ചേർപ്പുങ്കൽ മീനച്ചിൽ ആറ്റിലെ പാലത്തിനു സമീപത്തു നിന്നും ലഭിച്ചു. കിടങ്ങൂര്‍ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മീനച്ചിലാറ്റിൽ തെരച്ചിൽ നടത്തിവരികയാണ്. ഇതിനിടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K